നൂറുമേനി നേട്ടവുമായി സെന്റ് സാവിയോ സ്കൂൾ
1422503
Tuesday, May 14, 2024 7:17 AM IST
മാലോം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 19 കുട്ടികളിൽ എയ്ഞ്ചൽ മരിയ, നേഹ എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ ടോപ് സ്കോറർ ആയി. വിജയത്തിൽ പങ്കാളികളായ എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.