ചെ​മ്പേ​രി: മു​ന​മ്പം വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട്ട് ഉ​ട​ൻ ത​ന്നെ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത യൂ​ത്ത് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് വോ​ട്ട് രാ​ഷ്്ട്രീയം ക​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും യൂ​ത്ത് കൗ​ൺ​സി​ൽ യോ​ഗം ഓ​ർ​മ​പ്പെ​ടു​ത്തി.

ചെ​മ്പേ​രി അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ക​ത്തോ​ലി​ക്കാ  കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ  യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ക​ണ്ണേ​ഴ​ത്ത്, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, പാ​ട്രി​ക് കു​രു​വി​ള, ബി​ജു ഈ​റ്റ​യ്ക്ക​ൽ, എ​ബി​ൻ കു​മ്പു​ക്ക​ൽ, ഷി​ന്‍റോ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെ​മ്പേ​രി യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജോ​മി മു​തു​കു​ന്നേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.