ദീപിക 138-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും 30ന്
1482828
Thursday, November 28, 2024 8:00 AM IST
കണ്ണൂർ: ദീപികയുടെ 138 ാം വാർഷികാഘോഷവും വ്യത്യസ്ത മേഖലകളിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ച മഹദ് വ്യക്തിത്വങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും 30ന് ധർമശാലയിലെ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. വൈകുന്നേരം അഞ്ചിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ദീപിക 138 -ാം വാര്‍ഷിക പ്രത്യേക പതിപ്പ് പ്രകാശനം പുരാവസ്തു-മ്യൂസിയം-രജിസ്ട്രേഷന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് ആമുഖപ്രഭാഷണം നടത്തും.
സഭാരത്ന പുരസ്കാരം പുരസ്കാരം നേടിയ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ദീപിക ഇന്നൊവേറ്റീവ് ബിസിനസ് അവാര്‍ഡ് ജേതാവ് കൂത്തുപറന്പ് ജിയോ സാന്‍ഡ് ആൻഡ് മിക്സ് മാനേജിംഗ് ഡയറക്ടര്‍ സി.ജി. ജോര്‍ജ്, ദീപിക പോപ്പുലര്‍ ബ്രാന്‍ഡ് അവാര്‍ഡ് ജേതാവ് നടുവിൽ ഫിഡസ് വാച്ചസ് മാനേജിംഗ് ഡയറക്ടർ കെ.ജെ. ജോമോന്, ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ജേതാവ് കണ്ണൂർ ഇലക്ട്രിക് വേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുരേഷ് ബാബു, ദീപിക ഹീലിംഗ് ടച്ച് അവാര്‍ഡ് ജേതാവ് രയറോം സി.പി. ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടർ ഡോ. സി.പി. സുരേഷ്, ദീപിക അഗ്രി എന്റര്‍പ്രണര്‍ അവാര്‍ഡ് ജേതാവ് പി.സി. ജിജു അടയ്ക്കാത്തോട് പടിയകണ്ടത്തിൽ നഴ്സറി, ദീപിക ഹെല്‍ത്ത് കെയര്‍ പേഴ്സണാലിറ്റി അവാർഡ് ജേതാവ് കണ്ണൂർ ചൈതന്യ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഭിലാഷ് ആന്റണി, ദീപിക അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ജേതാവ് തലശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റര്‍ സെലിന് ജോസഫ്, ദീപിക ബില്‍ഡ്ടെക് അവാര്‍ഡ് നേടിയ കണ്ണൂർ പി.ജെ. ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടർ ജോസ് പ്ലാക്കൂട്ടത്തില്‍, ദീപിക ഔട്ട്സ്റ്റാന്‍ഡിംഗ് സോഷ്യല്‍ ഡെവലപ്മെന്റ് നേടിയ പാപ്പിനിശേരി കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണന്, ദീപിക ലൈഫ് കെയര്‍ ഇന്സ്റ്റിറ്റ്യൂഷന് അവാർഡ് നേടിയ എച്ച്എന്‍സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടര്‍ ആന്‍ഡ് ചെയര്മാന് ഡോ. ഷാനിത് മംഗലാട്ട്, ദീപിക ഡിവൈന്‍ മ്യൂസീഷ്യന് അവാര്‍ഡ് നേടിയ മ്യൂസിഷൻ പീറ്റര്‍ ചേരാനല്ലൂര്‍, ദീപിക ഹാര്‍മണി ഓഫ് ഫെയ്ത്ത് അവാര്‍ഡ് നേടിയ ബേബി ജോണ്‍ കലയന്താനി എന്നിവരെ ചടങ്ങിൽ ആദരിക്കും.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, എംപിമാരായ കെ. സുധാകരന്, പി. സന്തോഷ് കുമാര്‍, രാജ്മോഹൻ ഉണ്ണിത്താൻ, കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍, എംഎൽഎമാരായ എം. വിജിൻ, കെ.വി. സുമേഷ്, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ്, ദീപിക കണ്ണൂർ യൂണിറ്റ് മാർക്കറ്റിംഗ് അസി. ജനറൽ മാനേജർ ജോസ് ലൂക്കോസ്, നീനിയർ സർക്കുലേഷൻ മാനേജർ എന്നിവർ ആശംസയർപ്പിക്കും.
ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ ഫാ. അനൂപ് ചിറ്റേട്ട് നന്ദിയും പറയും. പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും.