ക​ണ്ണൂ​ർ: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'ക​രു​ത​ലും കൈ​ത്താ​ങ്ങും' താ​ലൂ​ക്ക് ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കു​ള്ള പ​രാ​തി​ക​ൾ നാ​ളെ മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. ഡി​സം​ബ​ർ ആ​റുവ​രെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി ഒ.​ആ​ർ. കേ​ളു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​മ്പ​ത് മു​ത​ൽ 16 വ​രെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്.

ഡി​സം​ബ​ർ ഒ​ന്പ​തി​ന് ക​ണ്ണൂ​ർ താ​ലൂ​ക്ക്, 10ന് ​ത​ല​ശേ​രി താ​ലൂ​ക്ക്, 12ന് ​ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക്, 13ന് ​പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക്, 16ന് ​ഇ​രി​ട്ടി താ​ലൂ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക.

അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള പ​രാ​തി​ക​ൾ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളിലും ​ക​രു​ത​ൽ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യും സ​മ​ർ​പ്പി​ക്കാം. പ​രാ​തി ന​ൽ​കു​ന്ന​യാ​ളു​ടെ പേ​ര്, വി​ലാ​സം, ഇ ​മെ​യി​ൽ, മൊ​ബൈ​ൽ ന​മ്പ​ർ, വാ​ട്സ് ആ​പ് ന​മ്പ​ർ, ജി​ല്ല, താ​ലൂ​ക്ക്, പ​രാ​തി വി​ഷ​യം പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള ഓ​ഫീ​സ്, ഫ​യ​ൽ ന​മ്പ​ർ എ​ന്നി​വ പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ നി​ശ്ച​യി​ച്ച വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക​ൾ മാ​ത്ര​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.