ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ കോൺക്രീറ്റ് മേൽക്കൂര അടർന്നു വീണു
1482814
Thursday, November 28, 2024 8:00 AM IST
ഇരിട്ടി: പുതിയ ബസ്സ്റ്റാൻഡിന്റെ കോൺക്രീറ്റ് മേൽക്കൂര അടർന്നുവീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസമാണ് കോൺക്രീറ്റ് മേൽക്കൂരയുടെ ഒരുഭാഗം അടർന്നുവീണത്. ഇവിടെ പ്രവർത്തിക്കുന്ന ലോട്ടറി കടയുടെ സീലിംഗ് തകർത്തുകൊണ്ടാണ് കോൺക്രീറ്റ് തകർന്നുവീണത്.
സീലിംഗ് തകരുന്ന ശബ്ദം കേട്ടതോടെ ഇവിടെ കൂടിനിന്ന വിദ്യാർഥികളടക്കം ഓടിമാറിയതുകൊണ്ട് അപകടം ഒഴിവായി. ഏതാനും മാസം മുൻപ് ഇതുപോലെ തന്നെ ബസ് സ്റ്റാൻഡിന്റെ പല സ്ഥലങ്ങളിലും കോൺക്രീറ്റ് അടർന്നുവീണിരുന്നു.
ആയിരകണക്കിന് യാത്രക്കാർ എത്തുന്ന ബസ്സ്റ്റാൻഡിലാണ് അപകടാവസ്ഥ നിലനിൽക്കുന്നത്. വീണ്ടും അപകടസാധ്യത ഉള്ളതുകൊണ്ട് ബെഞ്ചിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീഴുന്നത് അടിയന്തരമായി ശരിയാക്കാനുള്ള പ്രവൃത്തികൾ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത പറഞ്ഞു. പൊതുമരാമത്ത് വിഭാഗം കെട്ടിടം പരിശോധന നടത്തിയിരുന്നു.