ക​ണ്ണൂ​ർ: കേ​ര​ള ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ഇ​ന്ന് ക​ണ്ണൂ​രി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 2019 ന​വം​ബ​ർ 29ന് ​രൂ​പം കൊ​ണ്ട കേ​ര​ള ബാ​ങ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ സ​മി​തി നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ട ക​ർ​മ​പ​ദ്ധ​തി​ക്കാ​ണ് ബാ​ങ്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​നാ​കും. കേ​ര​ള ബാ​ങ്ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്, മി​നി​സ്‌​റ്റേ​ഴ്‌​സ് ട്രോ​ഫി എ​ന്നി​വ മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കേ​ര​ള ബാ​ങ്ക് ക​ർ​ഷ​ക അ​വാ​ർ​ഡ് ദാ​നം ന​ട​ത്തും.