കു​ടി​യാ​ന്മ​ല: മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വ​ള​പ്പി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മ​നേ​ജ​ർ ഫാ.​പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷൈ​ല ജോ​യി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എ​സ്പി​സി സി​പി​ഒ ഡെ​സ്റ്റി ദേ​വ​സ്യ പ്ര​സം​ഗി​ച്ചു. ഏ​രു​വേ​ശി കൃ​ഷി​ഭ​വ​ൻ കൃ​ഷി ഓ​ഫീസ​ർ നൂ​ർ​ജ​ഹാ​ൻ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീസ​ർ കെ.​അ​ശോ​ക് കു​മാ​ർ കൃ​ഷി​യും പ​രി​ച​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​യി​ച്ചു.