ക​ണ്ണൂ​ർ: സ​മ്പൂ​ർ​ണ ശു​ചി​ത്വ ജി​ല്ല എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ആ​റ് മേ​ഖ​ല​ക​ളി​ൽ ക​ർ​മ​പ​ദ്ധ​തിയു​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ശി​ല്പ​ശാ​ല. ഹ​രി​ത ടൗ​ണു​ക​ൾ, ഹ​രി​ത പൊ​തു സ്ഥ​ല​ങ്ങ​ൾ, ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ൾ, ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ഹ​രി​ത ക​ലാ​ലയ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കിയി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ 243 ടൗ​ണു​ക​ളെ​യും 2025 ജ​ന​വ​രി 26ന​കം ഹ​രി​ത ടൗ​ണു​ക​ളാ​ക്കി മാ​റ്റും. ഹ​രി​ത പ​ദ​വി ല​ഭി​ക്കാ​ത്ത 441 മാ​ർ​ക്ക​റ്റു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും 2024 ഡി​സം​ബ​ർ 31ന​കം ഹ​രി​ത പ​ദ​വി​യി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ 39 ടൂ​റി​സം കേ​ന്ദ്ര​ങ്ങളെ​യും ജ​ന​വ​രി 26 ന​കം ഹ​രി​തടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റാ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കു​ടും​ബ​ശ്രീ, അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്കു ഹ​രി​ത പ​ദ​വി ന​ല്കു​ന്ന കാ​ര്യ​ത്തി​ൽ വി​പു​ല​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 20,000 കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ 4947 എ​ണ്ണം ഇ​തി​ന​കം ഹ​രി​ത പ​ദ​വി നേ​ടി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31ന​കം ജി​ല്ല​യി​ലെ ക​ലാ​ല​യ​ങ്ങ​ളെ ഹ​രി​ത ക​ലാ​ല​യ​ങ്ങ​ളാ​യി മാ​റ്റും. ജി​ല്ല​യി​ലെ 1629 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹ​രി​ത പ​ദ​വി ല​ഭി​ക്കാ​ത്ത​വ​ക്ക് ഡി​സം​ബ​ർ 31 ന​കം ഹ​രി​ത പ​ദ​വി നേ​ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കി.

ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ലു​ള്ള 4659 സ്ഥാ​പ​ന​ങ്ങ​ളി​ൽ 1391 എ​ണ്ണ​ത്തി​ന് ഇ​തി​ന​കം ഹ​രി​ത സ്ഥാ​പ​ന പ​ദ​വി ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ ജ​ന​വ​രി 26 ന​കം ല​ക്ഷ്യ​ത്തെ​ത്താ​നു​ള്ള വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന ങ്ങ​ൾ​ക്കും ശി​ല്പ​ശാ​ല രൂ​പം ന​ല്കി. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​കീ​യ പി​ന്തു​ണ ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തും.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യു​ടെ ര​ണ്ടാം ദി​വ​സം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ബി.​കെ. ബ​ല​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.