ഹോപ്പിൽ മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
1482078
Monday, November 25, 2024 10:11 PM IST
പയ്യന്നൂർ: ബന്ധുക്കളാരെന്ന് അറിയാത്ത സാഹചര്യത്തിൽ പിലാത്തറ ഹോപ്പിന്റെ പരിചരണത്തിൽ കഴിഞ്ഞിരുന്ന ഗോപിയെന്ന (70) കാൻസർ രോഗി മരിച്ചു.
മൃതദേഹം പയ്യന്നൂർ പ്രിയദർശി ആശുപത്രി മോർച്ചറിയിൽ. പരിചരിക്കാൻ ഉറ്റബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഇയാളെ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അഭ്യർഥനയിൽ ഹോപ്പിൽ ഏറ്റെടുത്ത് പരിചരണം നൽകി വരികയായിരുന്നു. ഇതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം.
ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ 28 ന് ഉച്ചയ്ക്ക് 12നകം പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ നേരിട്ട് എത്തിയോ ഫോൺ മുഖേനയോ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾ ലഭിക്കാത്തപക്ഷം ജനപ്രതിനിധിയുടെ നിർദേശാനുസരണം മൃതദേഹം സംസ്കരിക്കുന്നതായിരിക്കുമെന്ന് ഹോപ്പ് അധികൃതർ അറിയിച്ചു. ഫോൺ: 9605398889.