പെ​രു​മ്പ​ട​വ്: ടൗ​ണി​ലെ ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ട്ടി ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്താ​യി വ​ർ​ഷ​ങ്ങ​ളാ​യി നി​ന്നി​രു​ന്ന ത​ണ​ൽ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. കെ​ട്ടി​ട നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി നി​ർ​മി​ച്ച കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ക​യും കെ​ട്ടി​ട ന​മ്പ​ർ മ​റ്റും ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പെ​രു​മ്പ​ട​വ് എ​ഐ​വൈ​എ​ഫ് യൂ​ണി​റ്റ് ആ​രോ​പി​ച്ചു.

റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യാ​ണ് പ​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ തി​രി​ഞ്ഞു നോ​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്നും എ​ഐ​വൈ​എ​ഫ് ആ​രോ​പി​ച്ചു. അ​ധി​കൃ​ത​രു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക്കെ​തി​രെ എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി​യ ത​ണ​ൽ മ​ര​ങ്ങ​ളി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.