കേ​ള​കം: റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക​യും ഇ​ത് യ​ഥാ​സ​മ​യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ട​യ്ക്കാ​ത്തോ​ട് വി​ജ​യ റ​ബ​ർ ക​ർ​ഷ​ക സം​ഘം പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ ബോ​ർ​ഡ്-​വി​ജ​യ റ​ബ​ർ ക​ർ​ഷ​ക സം​ഘ​ം എന്നിവയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​ട​യ്ക്കാ​ത്തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ കു​ഴി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി​ബി മാ​ത്യു റ​ബ​ർ ബോ​ർ​ഡ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജോ​ർ​ജു​കു​ട്ടി താ​ന്നി​വേ​ലി​ൽ, സോ​ണി ക​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.