ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചു
1482187
Tuesday, November 26, 2024 6:35 AM IST
കുടിയാന്മല: ഒന്നാം ക്ലാസിലെ "പിന്നേം പിന്നേം ചെറുതായി പാലപ്പം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചു. വ്യത്യസ്ഥങ്ങളായ കറികൾ, അവയുടെ രുചികൾ, ചേരുവകൾ, വൈവിധ്യങ്ങൾ, ഗുണങ്ങൾ എന്നിവ വിദ്യാർഥികൾ അനുഭവിച്ചറിയുന്നതിനായാണ് ഇത്തിനെയൊരു സദ്യ ക്ലാസിൽ ഒരുക്കിയത്.
ഓലൻ, കാളൻ, പച്ചടി തുടങ്ങി പതിനഞ്ചോളം കറികൾ സദ്യയിൽ വിളമ്പി.
പങ്കുവയ്ക്കലിന്റെ ആശയം വിദ്യാർഥികളിലെത്തിക്കാനും ഈ സദ്യയിലൂടെ കഴിഞ്ഞതായി അധ്യാപകർ പറഞ്ഞു. സ്കൂൾ മുഖ്യാധ്യാപിക ലൈല, അധ്യാപകരായ ഹണി, ജീനു എന്നിവർ നേതൃത്വം നൽകി.