പേ​രാ​വൂ​ർ: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത് ന​രി​തൂ​ക്കി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പേ​രാ​വൂ​ർ മി​ഡ്‌​നൈ​റ്റ് മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. ഏ​ഴ് കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി കെ.​വി. പ്ര​മോ​ദ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി ടീ​മും വ​നി​താ വി​ഭാ​ഗ​ത്തി​ൽ എം​എ​ൻ​കെ പാ​ല​ക്കാ​ടും ജേ​താ​ക്ക​ളാ​യി.

എ​റ​ണാ​കു​ളം ടീം, ​ക്യാ​പ്റ്റ​ൻ അ​ക്കാ​ദ​മി ചെ​റു​പു​ഴ എ​ന്നി​വ പു​രു​ഷ​വി​ഭാ​ഗത്തി​ലും പേ​രാ​വൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി, ക്യാ​പ്റ്റ​ൻ അ​ക്കാ​ദ​മി ചെ​റു​പു​ഴ എ​ന്നി​വ വ​നി താ​വി​ഭാ​ഗ​ത്തി​ലും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ 60 വ​യ​സ് ക​ഴി​ഞ്ഞ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ പ​ത്രോ​സ് പു​ളി​ക്ക​ൽ, എ​ൻ. മാ​ത്യു, ഇ.​ജെ. ജോ​സ​ഫ്, പി.​ടി. ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മും 50 ക​ഴി​ഞ്ഞ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കെ. ​ശ്യാ​മ​ള, ത​മ്പാ​യി, സി. ​ബി​ന്ദു, എ​ൻ. പ്ര​മീ​ള എ​ന്നി​വ​രു​ടെ ടീ​മും ജേ​താ​ക്ക​ളാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു​ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ശൈ​ല​ജ, റ​ജീ​ന സി​റാ​ജ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സൈ​മ​ൺ മേ​ച്ചേ​രി, ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, കെ.​എം. ബ​ഷീ​ർ, വി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. വി​നേ​ശ​ൻ, ഒ.​ജെ. ബെ​ന്നി, ദി​വ്യ​സ്വ​രൂ​പ്, പ്ര​വീ​ൺ കാ​റാ​ട്ട്, എ.​പി. സു​ജീ​ഷ്, ഒ. ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.