രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
1482536
Wednesday, November 27, 2024 7:22 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ സാലി ജോസ് മുണ്ടംപള്ളി ക്ലാസ് നയിച്ചത്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ രക്ഷിതാക്കളുടെ പങ്ക്, ഒപ്പം നവമാധ്യമങ്ങളിൽ അഡിക്റ്റ് ആയ കുട്ടികളെ എങ്ങിനെ അതിൽനിന്നും രക്ഷപെടുത്താം എന്ന വിഷയങ്ങളിലാണ് ക്ലാസ് നടന്നത്.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, കെ.ബി.മനു, ലൈല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.