ഇ​രി​ട്ടി: കീ​ഴ്പ​ള്ളി സി​എ​ച്ച്സി​യു​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് കോ​ൺ​ട്രാ​ക്ട​ർ അ​റി​യി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ഇ പി. ​സ​നി​ല എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി. മേ​യ് മാ​സ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കേ​ണ്ട​ത് എ​ങ്കി​ലും അ​തി​ന് മു​ൻ​പു​ത​ന്നെ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

11.4 കോ​ടി രൂ​പ​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും . 3907 സ്‌​ക്വ​യ​ർ മീ​റ്റ​ർ വ​ലി​പ്പം വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ, ഒ​പി , ക്യാ​ഷ്വ​ലി​റ്റി ,ലാ​ബ്, പു​രി​ഷ വ​നി​താ വാ​ർ​ഡു​ക​ൾ, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, ലേ​ബ​ർ വാ​ർ​ഡ്, ശി​ശു​രോ​ഗ വി​ഭാ​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.