ചെ​മ്പേ​രി: മ​ല​യോ​ര ഹൈ​വേ​യി​ലെ ചെ​മ്പേ​രി ഇ​ട​മ​ന​യി​ൽ​നി​ന്ന് വ​ലി​യ​പ​റ​മ്പി​ലേ​ക്കു​ള്ള റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ടാ​റിം​ഗി​നോ​ട് ചേ​ർ​ന്നു​ള്ള അ​പ​ക​ട​ക്കെ​ണി​യാ​യി കു​ഴി രൂ​പ​പ്പെ​ട്ടു. പ്ര​ത്യ​ക്ഷ​ത്തി​ൽ കു​ഴി​യു​ള്ള​താ​യി ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴും, ആ​ളെ ഇ​റ​ക്കാ​ൻ റോ​ഡ​രി​ക് ചേ​ർ​ത്ത് വാ​ഹ​നം നി​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​പ്ര​തീ​ക്ഷി​തി​മാ​യി വീ​ലു​ക​ൾ കു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു​ള്ള അ​പ​ക​ടം പ​തി​വാ​യി​ട്ടു​ണ്ട്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്രി​ക​രും ഈ ​കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. പ​രി​സ​ര​വാ​സി​ക​ൾ കു​ഴി​യു​ടെ സ​മീ​പം മു​ന്ന​റി​യി​പ്പാ​യി അ​ട​യാ​ള​ക്കു​റ്റി​യും മ​ര​ച്ചി​ല്ല​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ക​ടം കു​റ​ഞ്ഞി​ട്ടി​ല്ല. പെ​തു മ​രാ​മ​ത്ത് വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.