കൂ​ത്തു​പ​റ​മ്പ്: പ​ഴ​യ​നി​ര​ത്ത് ശ്രീ​നാ​രാ​യ​ണ ഗു​രു​സേ​വാ സം​ഘം, കൂ​ത്തു​പ​റ​മ്പ് ല​യ​ൺ​സ് ക്ല​ബ്, ആ​മ്പി​ലാ​ട് ഷ​റ​ഫു​ൽ ഇ​സ്‌​ലാം മു​സ്‌​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി, ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി, ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി, ക​ണ്ടം​കു​ന്ന് ഗ്രെ​യ്സ് ക്ലി​നി​ക്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ‌ന​ട​ത്തി​യ ക്യാ​മ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യം, നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര നി​ർ​ണ​യ​വും ജ​ന​റ​ൽ മെ​ഡി​സി​ൻ, ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ​വും ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​മാ​ണു ന​ട​ത്തി​യ​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു സ്മാ​ര​ക ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. ര​ജീ​ഷ്, എ​ൻ. സു​രേ​ന്ദ്ര​ൻ, സി. ​സ​നി​ൽ കു​മാ​ർ, ഡോ. ​രാ​ജി തോ​മ​സ്, ഡോ. ​ഹ​ർ​ഷ ഗം​ഗാ​ധ​ര​ൻ, ഡോ. ​എ. ജോ​സ​ഫ്, ദീ​പു ശ്രീ​ജി​ത്ത്, പി.​എം. മ​ധു​സൂ​ദ​ന​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, എ.​കെ. സ​ദാ​ശി​വ​ൻ കെ.​ആ​ർ. സി​ദ്ദി​ഖ്, പ​ള്ളി​ക്കാ​ട്ടി​ൽ ശ്രീ​ധ​ര​ൻ, ന​വാ​സ് ദാ​രി​മി, ശ​ക്തി ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.