മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന 'മാ​ന​വം' സാം​സ്കാ​രി​കോ​ത്സ​വം ഡി​സം​ബ​ര്‍ 24 മു​ത​ല്‍ 28 വ​രെ ന​ട​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സം​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ന​ഗ​ര​സ​ഭ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, വ​യോ​ജ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ങ്ങ​ൾ, സാ​ഹി​ത്യോ​ത്സ​വം, മ​റ്റ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​ണ് മാ​ന​വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ക. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മ​ട്ട​ന്നൂ​ർ ഗ​വ. യു​പി സ്കൂ​ളി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​ഗ​ത​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.