ഇ​രി​ട്ടി: ര​ണ്ട് ദി​വ​സ​മാ​യി കീ​ഴ്പ​ള്ളി​യി​ൽ ന​ട​ന്ന സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പൊ​തു​സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രിം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി കെ.​വി. സ​ക്കീ​ർ ഹു​സൈ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

21 അം​ഗ​ഏ​രി​യാ ക​മ്മി​റ്റി​യേ​യും 24 ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​റ​ളം ഫാം ​കോ​പ​റേ​ഷ​ന്‍റെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടേ​യും പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ- ശി​ശു​വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ ജീ​വി പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും 400 കെ​വി ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ,വ​ൽ​സ​ൻ പ​നോ​ളി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ, എം. ​സു​രേ​ന്ദ്ര​ൻ, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, പി. ​ഹ​രി​ന്ദ്ര​ൻ, പി. ​പു​രു​ഷോ​ത്ത​മ​ൻ, കെ. ​ശ്രി​ധ​ര​ൻ, ബി​നോ​യ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.