മാ​ഹി: അ​ഴി​യൂ​ർ ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു.

പെ​രി​ങ്ങ​ത്തൂ​ർ എ​ൻ​എ​എം ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ന് സ​മീ​പം കു​ന്നോ​ത്ത് അ​ൻ​സീ​റി​ന്‍റെ​യും അ​ഴി​യൂ​ർ ചു​ങ്കം മ​ന​യി​ൽ മു​ക്കി​ൽ സ​മീ​പം താ​മ​സി​ക്കു​ന്ന ത​യ്യി​ൽ കൊ​ട്ടി കൊ​ല്ല​ന്‍റ​വി​ട (ദ​റ​ജ​യി​ൽ) റി​ൻ​ഷ​യു​ടെ​യും മ​ക​ൻ സെ​യി​ൻ അ​ബ്ദു​ള്ള​യാ​ണ് (13) മ​രി​ച്ച​ത്. പെ​രി​ങ്ങ​ത്തൂ​ർ മൗ​ണ്ട് ഗൈ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ കൂ​ട്ടു​കാ​രോ​ട​ത്ത് ക​ളി ക​ഴി​ഞ്ഞു അ​ഴി​യൂ​രി​ലെ ഉ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സ് അ​മി​ത വേ​ഗ​ത​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഹാ​ൻ, അ​ബ്രാം, സി​ദ്‌​റ.