കോണ്‍ഗ്രസ് നേതാവായിരുന്ന കുണ്ടാര്‍ ബാലന് വധം: വിധി ഇന്ന്
1482045
Monday, November 25, 2024 7:21 AM IST
കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവായിരുന്ന ടി. ബാലകൃഷ്ണന് എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി വിധിഇന്നു പറയും. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ആണ് കേസ് പരിഗണിക്കുന്നത്.
2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് നേതാവായിരുന്ന ബാലനെ രാഷ്ട്രീയവിരോധംമൂലം ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജെപി പ്രവര്‍ത്തകരായ ആദൂരിലെ വി. രാധാകൃഷ്ണന്, വിജയന്, കെ. കുമാരന്, ദിലീപ്കുമാര് എന്നിവരാണ് നിലവില്‍ കേസില്‍ വിചാരണ നേരിടുന്നത്.