ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകി
1482190
Tuesday, November 26, 2024 6:35 AM IST
മാതമംഗലം: ഹൃദയപേശികളുടെ പ്രവർത്തനം 90 ശതമാനം നിലച്ച നിലയിൽ കൊച്ചിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരമം കുറ്റൂർ പഞ്ചായത്തിലെ കുഴിക്കാട്ടെ ഓട്ടോ ഡ്രൈവർ മാണിയാടൻ ചന്ദ്രശേഖരന്റെ മകൻ അശ്വന്ത് ചന്ദ്രന്റെ (22) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്. പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാർഗനിർദേശപ്രകാരം അശ്വന്ത് ചന്ദ്രന് വേണ്ടി പ്രവർത്തിക്കുന്ന ചികിൽസ സഹായ കമ്മിറ്റിക്ക് മാതമംഗലം കൂട്ടായ്മയുടെ പ്രവർത്തകർ സ്വരൂപിച്ച ധനസഹായം മാതമംഗലത്ത് നടന്ന ചടങ്ങിൽ കൈമാറി.
രക്ഷാധികാരി രമേശൻ ഹരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി കെ.എസ്. ജയമോഹൻ ചികിത്സ സഹായം ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ടി.പി. മഹമൂദ് ഹാജി, കെ.പി. രവീന്ദ്രൻ, പി. ഭാസ്കരൻ, സെയ്താലി , ശ്രീധരൻ ആലന്തട്ട എന്നിവർ പ്രസംഗിച്ചു.