ഇ​രി​ട്ടി: മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന മ​ഞ്ഞ (എ​എ​വൈ ), പി​ങ്ക് (പി​എ​ച്ച്എ​ച്ച് ) കാ​ർ​ഡു​ക​ളി​ലെ ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും അ​ടി​യ​ന്തി​ര​മാ​യി മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​രി​ട്ടി താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും 18 മു​ത​ൽ 23 വ​രെ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ-പോ​സ് മെ​ഷീ​ൻ മു​ഖാ​ന്തി​രം മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൽ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും കൈ​വി​ര​ൽ പ​തി​യാ​ത്ത​വ​ർ​ക്കും അ​ഞ്ചു​വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ധാ​ർ അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കും ക്യാ​മ്പു​ക​ളി​ലെ​ത്തി ഫേ​സ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​കെ​വൈ​സി അ​പ്ഡേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​തി​നാ​യി വ​രു​ന്ന​വ​ർ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ആ​ധാ​ർ ന​മ്പ​ർ ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ കൈ​യിൽ ക​രു​ത്തേ​ണ്ട​താ​ണ്. ന​വം​ബ​ർ മാ​സ​ത്തി​നു​ള്ളി​ൽ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത ആ​ളു​ക​ൾ​ക്ക് റേ​ഷ​ൻ വി​ഹി​തം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ​വ​രും മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബി. ​ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

ക്യാ​മ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ (സ​മ​യം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12വ​രെ). 18ന് ​അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ൾ അ​ങ്ങാ​ടി​ക്ക​ട​വ്, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ഹാ​ൾ. 19ന് ​പാ​യം പ​ഞ്ചാ​യ​ത്ത് ഹാ​ൾ മാ​ട​ത്തി​ൽ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ൾ. 20ന് ​ഇ​രി​ട്ടി സ​പ്ലൈ ഓ​ഫീ​സ്, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ. 21ന് ​ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, 22ന് ​പ​ടി​യൂ​ർ-ക​ല്യാ​ട്, പ​ടി​യൂ​ർ പൊ​തു​ജ​ന വാ​യ​ന​ശാ​ല, 23ന് ​ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ടൂ​ർ. 18ന് ​ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, കേ​ള​കം പ​ഞ്ചാ​യ​ത്ത് ഹാ​ൾ ഉ​ച്ച​ക്ക് രണ്ടുമു​ത​ൽ നാലുവ​രെ.