തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ചെ​റു​പു​ഴ-ആ​ല​ക്കോ​ട് റോ​ഡും മേ​രി​ഗി​രി, തി​മി​രി റോ​ഡും കൂ​ടി ചേ​രു​ന്ന ജം​ഗ്ഷ​നി​ലെ വ​ള​വി​ൽ വ​രെ വാ​ഹ​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​ത്തി​യി​ടു​ക​യാ​ണ്. ഈ ​വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് മ​ത്സ്യ, പ​ച്ച​ക്ക​റി-പ​ഴ വ​ർ​ഗ വി​ല്പ​ന​യും സ​ജീ​വ​മാ​ണ്.

ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യു​ള്ള വി​ല്പ​ന നി​ർ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യപ്പെ​ടു​ന്നു. ഇ​ത് വ​ക​വ​യ്ക്കാ​തെ​യാ​ണ് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ടം. ഇ​തു​കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ അ​ട​യ്ക്ക​മു​ള്ള​വ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത്. അ​ശാ​സ്ത്രീയ​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ​ത്തു​ട​ർ​ന്നു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ന​ട്ടു​കാ​രു​ടെ ആ​വ​ശ്യം.