മത്സ്യഫെഡുമായി കൈകോര്‍ത്ത് കുടുംബശ്രി
1479876
Sunday, November 17, 2024 7:58 AM IST
കണ്ണൂര്‍: മായം കലരാത്ത ഏറ്റവും നല്ല മത്സ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും അതുവഴി കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മത്സ്യ വിപണന രംഗത്ത് മത്സ്യഫെഡുമായി ഒരുമിച്ച് കുടുംബശ്രി. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു വാര്‍ഡില്‍ ഒരു മത്സ്യ വിപണന കേന്ദ്രം തുടങ്ങാനും തുടര്‍ന്ന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുമാണ് ലക്ഷ്യം.
ഗ്രൂപ്പ് സംരംഭവും വ്യക്തിഗത സംരഭവും തുടങ്ങാം. രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് മത്സ്യം ഹാര്‍ബറില്‍ നിന്ന് മത്സ്യ ഫെഡ് എത്തിച്ചു നല്‍കും. പദ്ധതിയുടെ ഭാഗമായ് മത്സ്യവിപണനം നടത്തുന്നത്തിന് ഇരുചക്ര വാഹനം വാങ്ങുന്നതിനായി 70,000 രൂപ കുടുംബശ്രി വായ്പയും അനുവദിക്കും. കുടുംബശ്രീ ഹോം ഷോപ്പ് ഓണര്മാറായി മുച്ചക്ര സ്കൂട്ടര്‍ ഉള്ള ഭിന്നശേഷി ക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ അവരുടെ വാര്‍ഡിലെ സിഡിഎസ് ചെയര്‍പേഴ്സണുമായി ബന്ധപ്പെടുക.