മാവേലി സ്റ്റോർ തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
1598836
Saturday, October 11, 2025 5:16 AM IST
മഞ്ചേരി: മഞ്ചേരി ചന്തക്കുന്നിൽ അടച്ചുപൂട്ടിയ മാവേലി സ്റ്റോർ തുറക്കണമെന്നും ജനങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ മഞ്ചേരി ടൗണിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി സപ്ലൈകോ അസിസ്റ്റന്റ് മാനേജർക്കും നഗരസഭാ ചെയർപേഴ്സണും നിവേദനം നൽകി.
പ്രസിഡന്റ് അഷ്റഫ് പുല്ലഞ്ചേരി, നഗരസഭാ കൗണ്‍സിലർ മുജീബ് റഹ്മാൻ, സെക്രട്ടറി അലി അക്ബർ, അലവി മുള്ളന്‍പാറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.