പൂന്താനം സാംസ്കാരിക നിലയം ഉദ്ഘാടനം 20 ന്
1598228
Thursday, October 9, 2025 5:26 AM IST
കീഴാറ്റൂർ: പൂന്താനത്തിന്റെ ജൻമദേശമായ കീഴാറ്റൂരിൽ നിർമിച്ച പൂന്താനം സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം 20 ന് നടക്കും. രാവിലെ 11 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സാംസ്കാരിക നിലയം നാടിനു സമർപ്പിക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു.
യോഗം ഡിടിപിസി സെക്രട്ടറി പി. വിപിൻചന്ദ്ര ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. ജ്യോതിഷ്, വാർഡ് മെംബർ ബിന്ദു മാത്യു, കീഴാറ്റൂർ അനിയൻ, പി. നാരായണനുണ്ണി, പി.കെ. അബ്ദുൾ നാസർ, കെ. ജയപ്രകാശ്, എസ്. സിന്ധു, എം.ടി. മുഹമ്മദ് ഹനീഫ, പി.എസ്. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പൂന്താനം സ്മാരക സമിതി പുന:പ്രസിദ്ധീകരിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാന, സന്താനഗോപാലം എന്നിവയുടെ പ്രകാശനം, കവി സദസ്, കലാപരിപാടികൾ, തിരുവാതിരകളി മത്സരം തുടങ്ങിയവയും ഉണ്ടായിരിക്കും. ഭാരവാഹികൾ :കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി (ചെയർപേഴ്സണ്‍), ഡിടിപിസി സെക്രട്ടറി പി. വിപിൻചന്ദ്ര (ജനറൽ കണ്‍വീനർ), പാറമ്മൽ കുഞ്ഞിപ്പ (ട്രഷറർ).