നിലന്പൂരിലെ വികസനം വിശദീകരിക്കാൻ കാൽനട ജാഥയുമായി എൽഡിഎഫ്
1597975
Wednesday, October 8, 2025 5:42 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭാ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കാൽനട ജാഥയുമായി എൽഡിഎഫ്. "ജനപക്ഷ വികസനം സുസ്ഥിര ഭരണം' എന്ന പ്രമേയത്തിൽ നടക്കുന്ന ജാഥ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ. പത്മാക്ഷൻ നയിക്കും. 10, 11, 12 തിയതികളിൽ നടക്കുന്ന ജാഥ 12ന് സമാപിക്കും.
നൂറ് സ്ഥിരാംഗങ്ങളുള്ള ജാഥയിൽ വിവിധ സ്ഥലങ്ങളിൽ എൽഡിഎഫ് ജില്ലാ നേതാക്കൾ സംബന്ധിക്കും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷനും എൽഡിഎഫ് കണ്‍വീനറുമായ കക്കാടൻ റഹീം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ബഷീർ,
നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി അംഗവുമായ സ്കറിയ ക്നാംതോപ്പിൽ, എൻസിപി-എസ് ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.