ഐസിഡിഎസ് "പോഷണ്‍മാ’ സംഘടിപ്പിച്ചു
1597976
Wednesday, October 8, 2025 5:42 AM IST
പെരിന്തൽമണ്ണ: ആറു വയസിന് താഴെയുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി പോഷകാഹാര സന്ദേശവുമായി പെരിന്തൽമണ്ണ ഐസിഡിഎസിന്റെ നേതൃത്വത്തിൽ "പോഷണ്‍ മാ 2025 ’പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ നടത്തി.
അങ്കണവാടി അധ്യാപികമാർ, ഐസിഡിഎസ് സൂപ്പർവൈസർമാർ എന്നിവരുടെ സംഗമവും അങ്കണവാടി ടീച്ചർമാർ പാകം ചെയ്തു കൊണ്ടുവന്ന പോഷക സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു.
ശിശുവികസന പദ്ധതി ഓഫീസർ രോഹിണി നെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ എം. വാസുദേവൻ, മുഹമ്മദ് നെയിം, യു.ടി. മുൻഷീർ, ബിഡിഒ ഷൗക്കത്ത്, ഐസിഡിഎസ് സൂപ്പർവൈസർ സുലൈഖ ബാനു എന്നിവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ എൽഎച്ച്ഐ പ്രേമലത ആരോഗ്യരംഗത്തെക്കുറിച്ച് ബോധവത്കരണം നടത്തി. പരിപാടിയിൽ പങ്കെടുത്ത അമ്മമാർക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.