കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി
1598391
Friday, October 10, 2025 4:18 AM IST
എടക്കര: ശബരിമലയിലെ സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസം ബോര്‍ഡിനും എതിരേ കെപിസിസി ആഹ്വാന പ്രകാരം എടക്കരയിലും ചുങ്കത്തറയിലും പ്രതിഷേധ ജാല സംഘടിപ്പിച്ചു.
എടക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, കെ.സി. ഷാഹുല്‍ ഹമീദ്, സുലൈമാന്‍ കാട്ടിപ്പടി എന്നിവര്‍ സംസാരിച്ചു.
ചുങ്കത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലക്ക് മണ്ഡലം പ്രസിഡന്റ് താജാ സക്കീര്‍, വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എ.യു. സെബാസ്റ്റ്യന്‍, കുഞ്ഞുട്ടി കുറുമ്പലങ്കോട്, റിയാസ് ചുങ്കത്തറ, ഷാജി നിലമ്പുര്‍, സലാം ചുങ്കത്തറ, എം.വി. വിനയന്, റഷീദ് നീലാമ്പ്ര, സി.കെ. സുരേഷ്, ഷാജി എന്നിവര്‍ നേതൃത്വം നല്കി.
നിലമ്പൂർ: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി. ശബരിമലയിലെ സ്വർണം പൂശിയ ദ്വാരപാലക പാളികൾ അടിച്ചു മാറ്റിയ പിണറായി വിജയൻ സർക്കാരിനും സർക്കാറിനെതിരേയും ദേവസ്വം വകുപ്പ് മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തിയത്.
കോൺഗ്രസ് അന്നും ഇന്നും എന്നും വിശ്വാസികളുടെ കൂടെ എന്ന മുദ്ര വാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തത്. പവിത്രമായതും പരിപാവനവുമായ ശബരിമലയിൽ നിന്നും സ്വർണ മോഷണം നടത്തി എന്ന് കോടതി തന്നെ പറഞ്ഞ സാഹചര്യത്തിൽ ലോക അയപ്പ ഭക്തരെ അവഹേളിച്ച അയ്യപ്പന്റെ സ്വർണം കട്ടുകൊണ്ട് പോയവർക്കും അതിന് കൂട്ടുന്നിന്നവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
കെപിസിസി അംഗം വി.എ. കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ ഗിരീഷ് മോളൂർമടം, സൈഫു ഏനാന്തി, ടി.എം.എസ്. ആസിഫ്, അർജുൻ കമ്പുഴകാളി, മടത്തിൽ യൂസഫ്, ചെറി കാവാട് അബദ്ദറബ്ബ് കല്ലായി, പി.ടി ചെറിയാൻ എന്നിവർ സംസാരിച്ചു.