കാഴ്ച ബോധവത്കരണ ക്ലാസ്
1598394
Friday, October 10, 2025 4:18 AM IST
മഞ്ചേരി : ലോക കാഴ്ചാ ദിനത്തോടനുബന്ധിച്ച് മഞ്ചേരി നു വിഷന്‍ കണ്ണാശുപത്രിയും ഗവ. പോളിടെക്നിക് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നാം നമ്മുടെ കണ്ണുകളെ സ്നേഹിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുക എന്ന ഈ വര്‍ഷത്തെ ആശയത്തിലൂന്നി നടന്ന ക്ലാസ് മെഡിക്കല്‍ ഡയറക്ടര്‍ ടി. എ. അശോക വത്സല ഉദ്ഘാടനം ചെയ്തു.
ടി. നാരായണന്‍കുട്ടി, പിആര്‍ഒ കെ. വൈശാഖ്, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ കെ.ബി. ശ്രീജിത്ത്, അധ്യാപകരായ ഡോ. ശ്രീദേവി രാധാകൃഷ്ണന്, കെ. ജോഷി എന്നിവര്‍ സംസാരിച്ചു.