പുഴയിൽ മുങ്ങിത്താഴ്ന്ന പതിനെട്ടുകാരിയെ രക്ഷിച്ച ശ്രേയക്ക് നാടിന്റെ ആദരം
1598389
Friday, October 10, 2025 4:18 AM IST
തൂത: കുളിക്കുന്നതിനിടെ തൂതപ്പുഴയിൽ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന നാദിയയെന്ന 18 വയസുകാരിയെ രക്ഷിച്ച ശ്രേയക്ക് നാടിന്റെ ആദരം. അമ്പലകുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിലാണ് വിവിധ സംഘടനകളും നാട്ടുകാരും ആദരിച്ചത്.
കണ്ടപ്പാടി കൃഷ്ണനുണ്ണിയുടെ മകൾ മെഡിക്കൽ റെപ്പായ ശ്രേയയാണ് താരം. മലപ്പുറം എഡിഎം എൻ.എം. മെഹറലി പൊന്നാടയാണിയിച്ച് ശ്രേയയെ ആദരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭാരതീയ ഔഷധ സസ്യ പരിപാലന സമിതി സർട്ടിഫിക്കറ്റും പൗരസമിതി കാഷ് പ്രൈസും വിവിധ സംഘടനകൾ മോമെന്റോയും നൽകി. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ വേണുഗോപാൽ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ, ഫയർഫോഴ്സ് ഓഫീസർ ബാബുരാജ്, സബ് ആർടിഒ ഷമീർ തൂത, സബ് ഇൻസ്പെക്ടർ അക്ഷയ്, ഭാരതീയ ഔഷധ സസ്യപരിപാലന സമിതി ജനറൽ സെക്രട്ടറി ശരീഫ് പാറൽ തുടങ്ങിയവർ സംസാരിച്ചു.