വിരമിച്ച അധ്യാപകരെ ആദരിച്ചു
1598386
Friday, October 10, 2025 4:18 AM IST
തേഞ്ഞിപ്പലം : ലോക അധ്യാപകദിനത്തോടനുബന്ധിച്ച് വിരമിച്ച മൂന്ന് അധ്യാപകരെ തേഞ്ഞിപ്പലം വൈഎംസിഎ ആദരിച്ചു.
സെക്രട്ടറി കെ.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ജെ. സണ്ണിച്ചൻ, ഇ.എസ്. മാർഗരേത്ത്, സെലീന ഡിക്രൂസ് എന്നീ അധ്യാപകരെയാണ് ട്രഷറർ ഒ. മത്തായി പൊന്നാട അണിയിച്ച് ആദരിച്ചത്. രാജ്യത്തിന്റെ വരും തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് മഹത്തരമായ പങ്കാണുള്ളതെന്ന് ഒ. മത്തായി അഭിപ്രായപ്പെട്ടു.
ജോണ്സൻ വില്യംസ്,ഒ.എക്സ്. ബീന എന്നിവരും പ്രസംഗിച്ചു. ആദരിക്കപ്പെട്ട അധ്യാപകർ മറുപടി പ്രസംഗം നടത്തി.