മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1598825
Saturday, October 11, 2025 5:09 AM IST
എടക്കര: പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (പിഎംഎസ്എംഎ) പദ്ധതിയുടെ ഭാഗമായി മൂത്തേടം കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി അധ്യക്ഷത വഹിച്ചു. ക്യാന്പിൽ മൂത്തേടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ എന്നിവർ പ്രസംഗിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസ്ലിൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. പിഎച്ച്എൻ ഇന്ദിര, ജെഎച്ച്ഐമാർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.