സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും
1598826
Saturday, October 11, 2025 5:09 AM IST
അങ്ങാടിപ്പുറം: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ഇന്നും നാളെയുമായി പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ അരങ്ങേറും.ഇന്ന് രാവിലെ ഒന്‍പതിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.
സഹോദയ മാഗസിൻ പുരസ്കാരങ്ങൾ പീവീസ് പബ്ലിക് നിലന്പൂർ, പീസ് പബ്ലിക് കോട്ടക്കൽ, എംഇഎസ് കുറ്റിപ്പുറം എന്നീ സ്കൂളുകൾക്ക് മഞ്ഞളാംകുഴി അലി എംഎൽഎ സമ്മാനിക്കും. കലോത്സവ ലോഗോ മത്സര വിജയികളായ സായ് കൃഷ്ണ അജിത് ( ബെഞ്ച് മാർക്സ് മഞ്ചേരി ), അർഫിൻ (ഗുഡ്വിൽ സ്കൂൾ പൂക്കോട്ടുംപാടം), മുഹമ്മദ് സിനാൻ ബിൻ ഷബീർ(ഹിലാൽ സ്കൂൾ പൊന്നാനി) എന്നിവർക്ക് മുഖ്യാതിഥിയായ അഭിനേത്രി വരദ സമ്മാനിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിക്കും. ഫാ. ഡെന്നി ചോലപ്പള്ളിൽ, സെന്റ് ജോസഫ് പിടിഎ പ്രസിഡന്റ് സി.എൻ. പ്രസാദ്, ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ, നിർമല ചന്ദ്രൻ, ഡോ.സി.കെ.എം. ശിബിലി, പി. നിസാർ ഖാൻ എന്നിവർ സംബന്ധിക്കും. 10 വേദികളിലായാണ് മത്സരങ്ങൾ.
നാളെ വൈകുന്നേരം സമാപന സമ്മേളനത്തിൽ സഹോദയ കോണ്‍ഫഡറേഷൻ പ്രസിഡന്റ് ജോജിപോൾ മുഖ്യാതിഥിയായിരിക്കുമെന്ന് സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുൾ നാസർ, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ, സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ, ട്രഷറർ പി. ഹരിദാസ്, ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.