ആലിപ്പറന്പിൽ ലൈഫ് മെഗാ ഗുണഭോക്തൃ സംഗമം
1598833
Saturday, October 11, 2025 5:14 AM IST
ആലിപ്പറന്പ്: ലൈഫ് ഭവന പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വീട് നൽകിയ അറുനൂറോളം ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ആലിപ്പറന്പ് പഞ്ചായത്ത് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. കരാർ വച്ച അറുനൂറു കുടുംബങ്ങളിൽ 450 വീടുകൾ പൂർത്തീകരിച്ചു.
22 ഭൂരഹിതരായ ആളുകൾക്ക് കൂടി ഭൂമി നൽകിയാണ് വീട് വച്ചിട്ടുള്ളത്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. ദേവകി താക്കോൽ കൈമാറ്റം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ, സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, ജൂബില ലത്തീഫ്, ബാലസുബ്രഹ്മണ്യൻ, പി.പി. രാജേഷ്, എന്നിവർ പ്രസംഗിച്ചു.