കാഴ്ച ദിനാചരണവും സൗജന്യ കണ്ണട വിതരണവും
1598835
Saturday, October 11, 2025 5:14 AM IST
എടക്കര: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കാഴ്ച ദിനവും സൗജന്യ കണ്ണട വിതരണവും നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ബഹാവുദീൻ, ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സണ്‍മാരായ സൂസമ്മ മത്തായി, സജ്ന അബ്ദുറഹ്മാർ, മെന്പർമാരായ സി.കെ.സുരേഷ്, സോമൻ പാർളി, സഹിൽ അകന്പാടം, ബാബു ഏലക്കാടൻ, അനിജ സെബാസ്റ്റ്യൻ, വാർഡ് മെന്പർ എ.കെ. വിനോദ്, എച്ച്എംസി അംഗങ്ങളായ പാനായിൽ ജേക്കബ്, ടി.ടി. നാസർ, സിസ്റ്റർ ലിസി എന്നിവർ പ്രസംഗിച്ചു.