കരുളായി പഞ്ചായത്തിലേക്ക് സിപിഎം മാർച്ച് നടത്തി
1598234
Thursday, October 9, 2025 5:26 AM IST
നിലന്പൂർ:യുഡിഎഫ് ഭരണ സമിതിക്കെതിരെ സിപിഎം കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും അനാസ്ഥക്കുമെതിരെയാണ് സിപിഎം കരുളായി ലോക്കൽ കമ്മിറ്റി മാർച്ച് നടത്തിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗം ഇ. പദ്മാക്ഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഹാരിസ് പനോലൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിദീഖ് വടക്കൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ.രാധാകൃഷ്ണൻ, പി. ബാലകൃഷ്ണൻ, മിനി സുജേഷ് എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെരീഫ, പഞ്ചായത്ത് അംഗങ്ങളായ റംലത്ത്, മിനി, ഹസീന,സൗമ്യ കൃഷ്ണൻകുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ മജീദ്, നിഷ സുജിത്, പി. സലീം, കെ.എൻ.കെ.പി.അബ്ദുറഹ്മാൻ, ചന്ദ്രൻ, സൈനുദീൻ, നസാഖ്, സന്തോഷ് ബാബു എന്നിവർ നേതൃത്വം നൽകി.