പെരിന്തൽമണ്ണയിലെ എൽപി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതിയായി
1597743
Tuesday, October 7, 2025 7:51 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ നടപ്പാക്കുന്ന ഷുവർ മിഷൻനവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഗവണ്മെന്റ് എൽപി സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി.
മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്പി.ഷാജി നിർവഹിച്ചു. ജിഎംഎൽപി സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സണ് എ. നസീറ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മൻസൂർ നെച്ചിയിൽ, സ്റ്റാഫ് സെക്രട്ടറി അനിൽ, ഹെഡ്മിസ്ട്രസ് ശ്രീദേവി, പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ പ്രസംഗിച്ചു.
കക്കൂത്ത് ജിഎംഎൽപി സ്കൂൾ, മണ്ടോടി സ്കൂൾ, പഞ്ചമ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന പരിപാടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസണ്മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
നഗരസഭ 12.5 ലക്ഷം രൂപ വകയിരുത്തിയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. നാല് ഗവണ്മെന്റ് എൽപി സ്കൂളുകളിലായി ആയിരത്തിലധികം വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ പ്രഭാത ഭക്ഷണം നൽകുന്നത്.