വളാഞ്ചേരി വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം ഹോട്ടലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
1598368
Friday, October 10, 2025 3:46 AM IST
വളാഞ്ചേരി: വെട്ടിച്ചിറയില്‍ ഹോട്ടലിന് തീപിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കരേക്കാട് സ്വദേശി സമദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് തീ പിടിച്ചത്. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന.
വലിയ പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. തിരൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കാടാമ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. ചായക്കട പൂര്‍ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടെന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.