ക്വിസ് മത്സരത്തിൽ ഒന്നാമതായി പ്രബിൻ പ്രകാശും യശ്വന്തും
1597977
Wednesday, October 8, 2025 5:42 AM IST
മലപ്പുറം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്കൂൾ- ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയും ഗാന്ധിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും വിഷയത്തിൽ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ മാറാക്കര വിഎംഎച്ച്എസ് സ്കൂളിലെ പ്രബിൻ പ്രകാശ്, യശ്വന്ത് എന്നിവർ ഒന്നാം സമ്മാനവും ആലത്തിയൂർ കുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. വൈഭവ്, എ.കെ. മുഹമ്മദ് സഫീർ എന്നിവർ രണ്ടാം രണ്ടാം സമ്മാനവും ജിഎച്ച്എസ്എസ് പെരുവള്ളൂരിലെ ഷിയാന ഷിഫ, ടി. തേജസ് എന്നിവർ മൂന്നാം സമ്മാനത്തിനും അർഹരായി.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 24 സ്കൂളുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് വിജയികൾക്ക് സമ്മാനം നൽകി. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകളെ 15ന് രാവിലെ 10ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്കും തെരഞ്ഞെടുത്തു.