ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഇടപെടൽ; അങ്ങാടിപ്പുറം ആൽപ്പാക്കുളം നവീകരിക്കുന്നു
1598832
Saturday, October 11, 2025 5:14 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ആൽപ്പാക്കുളത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഇടപെടലിലൂടെ ശാപമോക്ഷം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തുള്ള ആൽപ്പാക്കുളം വള്ളുവനാടിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്നതാണ്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷൻ അംഗമായ കെ. ദിലീപിന്റെ ഇടപെടലിലാണ് പിഎംഎസ്കെവൈ പദ്ധതിയിൽ കുളം നവീകരിക്കുന്നതിന് 55 ലക്ഷം രൂപ ആദ്യഘട്ടമായി വിനിയോഗിക്കുവാൻ തീരുമാനമായത്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സയിദ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നജ്മ തബ്ഷിറ, വിൻസി, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. നാരായണൻ, ദേവസ്വം അസിസ്റ്റന്റ് മാനേജർ എ. ശിവപ്രസാദ്, അനിൽകുമാർ, തട്ടകം റസിഡന്റ്സ് ഭാരവാഹികളായ ലിയോ വിജയൻ, എം. ഷൈജേഷ്, ബ്ലോക്ക് പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷൻ അംഗം കെ. ദിലീപ്,ഗ്രാമപഞ്ചായത്ത് അംഗം പി. രത്നകുമാരി എന്നിവർ പ്രസംഗിച്ചു.