അർബൻ കിസാൻ അഗ്രി സൊസൈറ്റി നിലന്പൂർ ബ്രാഞ്ച് ഇന്ന് തുറക്കും
1598831
Saturday, October 11, 2025 5:09 AM IST
നിലന്പൂർ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ കിസാൻ അഗ്രി മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റിയുടെ നിലന്പൂർ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലന്പൂർ കനറാ ബാങ്കിന് സമീപമുള്ള മലബാർ ഷോപ്പിംഗ് കോംപ്ലക്സിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. രാവിലെ 10ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ചെയർമാൻ പി.എം. സജി മുഖ്യപ്രഭാഷണം നടത്തും.
സംഘത്തിന്റെ എട്ടാമത് ബ്രാഞ്ചാണ് നിലന്പൂരിൽ തുടങ്ങുന്നത്. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സംഘം ഡയറക്ടർ ചന്ദ്രമോഹൻ, ലീഗൽ അഡ്വൈസർ അഡ്വ. വേലായുധൻ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സംഘം ചെയർമാൻ പി.എം. സജി, സംഘം സിഇഒ ഷിൽജ മനോജ്, വൈസ് ചെയർമാൻ അനീഷ് ചോഴി, നിലന്പൂർ ബ്രാഞ്ച് കോ-ഓർഡിനേറ്റർ ബിനു നായർ തുടങ്ങിയവർ പങ്കെടുത്തു.