ട്രെയിൻ തട്ടി യുവാവ് മരിച്ചു
1598045
Wednesday, October 8, 2025 10:06 PM IST
നിലന്പൂർ:നിലന്പൂർ റെയിൽവേ സ്റ്റേഷന് സമീപം ടെയിൻ തട്ടി മങ്കട സ്വദേശി മരിച്ചു. മങ്കട പനങ്ങാങ്ങര സ്വദേശി ജയപ്രകാശ് (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.20 ന് നിലന്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്.
അപകടത്തിൽ തെറിച്ച് സമീപത്തെ കാട്ടിലേക്ക് വീഴുകയായിരുന്നു. നിലന്പൂർ പോലീസ് മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജയപ്രകാശിന്റെ ഷർട്ടിന്റെ കീശയിൽ നിന്ന് ലഭിച്ച ഫോണ് നന്പറിൽ ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു.