സംസ്ഥാന സ്കൂൾ ഗെയിംസ്: അമ്പെയ്ത്ത് മത്സരത്തിൽ മെഡൽ നേട്ടവുമായി മലപ്പുറക്കാരൻ
1598390
Friday, October 10, 2025 4:18 AM IST
മങ്കട :കൊല്ലത്ത് വച്ച് നടന്ന അണ്ടർ 17ജൂണിയർ ആൺകുട്ടികളുടെ ആർച്ചറി (റി കെർവ് 70 മീറ്റർ) വിഭാഗത്തിലാണ് മലപ്പുറം മങ്കട സ്വദേശി മാർവാൻ ബിൻ ഹാരിസ് വെള്ളി മെഡൽ കരസ്ഥമാക്കിയത് .
കുറുവ ജിഎൽപി സ്കൂൾ അധ്യാപകനായ ഹാരിസ് ചേറാപുറത്തിന്റെയും, തിരൂർക്കാട് എഎം എച്ച് എസ് അധ്യാപിക ഉമൈമയുടെയും മകനാണ്. ചെറുപ്പം മുതൽ തന്നെ അമ്പെയ്ത്തിൽ താൽപര്യം കാണിച്ച മർവാനെ പത്താം ക്ലാസിന് ശേഷം വയനാട് പുൽപ്പള്ളി ആർച്ചറി അക്കാദമിയിൽ അഡ്മിഷൻ ലഭിക്കുകയാണുണ്ടായത്.
പുൽപ്പള്ളി വിജയ ഹയർ സെക്കൻഡ്റി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ മർവാൻ ബിൻ ഹാരിസ് ആർച്ചറി അക്കാദമി കോച്ചായ സിദ്ധാർഥ് രാജഗോപാലിന്റെ കീഴിലാണ് പരിശീലനം നേടിയത്.