വൈദ്യുതി മേഖല തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
1598834
Saturday, October 11, 2025 5:14 AM IST
മഞ്ചേരി: അവകാശ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്മെന്റ് നടപടിക്കെതിരേ വൈദ്യുതി മേഖല തൊഴിലാളികൾ 15 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ശന്പള പരിഷ്കരണ കരാറുകൾക്ക് അംഗീകാരം ലഭ്യമാക്കുക, ഡിഎ കുടിശിക അനുവദിക്കുക, കരാർ തൊഴിലാളികളുടെ ബില്ല് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിക് എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ ആഭിമുഖ്യത്തിലാണ് സമരം.
ഇന്നലെ മഞ്ചേരി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ധർണയിൽ സമരപ്രഖ്യാപനവും നടന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പി.ജി. സുജിത് ഉദ്ഘാടനം ചെയ്തു.
അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി. ബൈജു, ശ്രീനിവാസൻ, സജീഷ് ചാലട്ടിൽ, പ്രകാശ് അന്പാടി, പി. ഉസ്മാൻ, എം. സുധീരൻ, അഷ്റഫ് മോൻ തുടങ്ങിയവർ പ്രസംഗിച്ചു.