കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്വൻഷൻ നടത്തി
1597978
Wednesday, October 8, 2025 5:42 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സമര പ്രഖ്യാപന കണ്വൻഷൻ നടത്തി. ഡിസിസി സെക്രട്ടറി സമദ് മങ്കട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സി.സുകുമാരൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ, യുഡിഎഫ് ചെയർമാൻ എം.പി. ഫസൽ മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി,
കൗണ്‍സിലർമാരായ കൃഷ്ണപ്രിയ, മുഹമ്മദ് സുനിൽ, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദിനേഷ് കണക്കഞ്ചേരി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അർജുൻ തത്തമംഗലം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. ഷീബ, ടി.എസ്. രാമചന്ദ്രൻ, ദിനേശ് ആളിയത്ത്, അനിൽ ചെന്പൻകുന്ന്, അഡ്വ. ഹാഷിം, രാജേഷ് ചേങ്ങോട് എന്നിവർ പ്രസംഗിച്ചു.