അക്ഷരത്തനിമ സാഹിത്യ സംഗമം സംഘടിപ്പിച്ചു
1597979
Wednesday, October 8, 2025 5:47 AM IST
മങ്കട: ഭാഷ, സാഹിത്യം, എഴുത്ത് എന്നിവയിൽ പുതിയ എഴുത്തുകാർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കടന്നമണ്ണ ഐഎഫ്എസ് പൊതുജന വായനശാലയുടെയും തനിമ മങ്കട ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ "അക്ഷരത്തനിമ’ എന്ന പേരിൽ സാഹിത്യസംഗമം നടത്തി. കടന്നമണ്ണ ഐഎഫ്എസ് വായനശാലയിൽ നടന്ന പരിപാടി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. വി. ഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് മുനീർ മങ്കട അധ്യക്ഷത വഹിച്ചു. തനിമ ജില്ലാ പ്രസിഡന്റ് സിയാഉൽഹഖ് മഞ്ചേരി, മുസ്തഫ മങ്കട, എഴുത്തുകാരൻ ഹുസൈൻ കടന്നമണ്ണ, ചാപ്റ്റർ സെക്രട്ടറി ശാഹിന തറയിൽ, വായനശാല പ്രസിഡന്റ് സി.ഹാറൂണ്‍ എന്നിവർ പ്രസംഗിച്ചു. നസീറ അനീസ്, എസ്.സുബൈദ, സൽഹ എന്നിവർ ഗാനമാലപിച്ചു.
മങ്കട ചാപ്റ്റർ സാഹിത്യ വിഭാഗം കണ്‍വീനർ റജീന റഹ്മാൻ, വി.പി.സുമയ്യ ഉസ്മാൻ, കഥാകാരി ശബ്നം ഷെറിൻ, അറബി സാഹിത്യകാരൻ അബ്ദുനാസർ മങ്കട തുടങ്ങിയവർ സംബന്ധിച്ചു.