യുഡിഎഫിനെതിരേ സിപിഐ സായാഹ്ന സംഗമം
1597388
Monday, October 6, 2025 5:45 AM IST
നിലന്പൂർ: കരുളായിയിൽ സിപിഐ സായാഹ്ന സംഗമം നടത്തി. കരുളായി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിക്കെതിരെ സിപിഐ ലോക്കൽ കമ്മിറ്റിയാണ് സായാഹ്ന സംഗമം നടത്തിയത്. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം.
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.ടി. ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ച്, വികസനത്തെ പിന്നോട്ടടിച്ച യുഡിഎഫ് ഭരണം ഗ്രാമത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഈ ഭരണപരാജയങ്ങൾക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
നിലന്പൂർ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. മനോജ്, വി. വേലായുധൻ, സലൂജ, ഷുഹൈബ് മൈലന്പാറ, ഗ്രാമപഞ്ചായത്തംഗം ലീലാമ്മ വർഗീസ്, സി.പി. സഫറലി എന്നിവർ പ്രസംഗിച്ചു. ശശി പൊറ്റക്കാട്, ഹനീഫ കറുത്തേടത്ത്, ടി.കെ. വിജയൻ, കെ.ടി.അലവി, അന്പളി വർമ എന്നിവർ നേതൃത്വം നൽകി.