സർഗോത്സവവും ഐടി മേളയും സമാപിച്ചു; കോട്ടക്കൽ സേക്രട്ട് ഹാർട്ട് സ്കൂൾ ഒന്നാമത്
1597739
Tuesday, October 7, 2025 7:51 AM IST
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവവും ഐടി മേളയും പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ സമാപിച്ചു. സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ ഒന്നും എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം രണ്ടും ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലയിലെ 62 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 3000 ൽ പരം വിദ്യാർഥികൾ മാറ്റുരച്ച സർഗോത്സവത്തിൽ മൂന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നാല് വിഭാഗങ്ങളും എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗവും മത്സരത്തിനുണ്ടായിരുന്നു. 11 വേദികളിലായായിരുന്നു മത്സരങ്ങൾ.
459 പോയിന്റുകൾ സ്വന്തമാക്കി കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ ഒന്നും 456 പോയിന്റുമായി കുറ്റിപ്പുറം എംഇഇസ് കാന്പസ് സ്കൂൾ രണ്ടും 407 പോയിന്റുമായി നേടി വളാഞ്ചേരി ഡോ. എൻ.കെ. മുഹമ്മദ് മെമോറിയൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റേജിന മത്സരങ്ങൾ 11, 12 തിയതികളിൽ പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാറ്റഗറി ചാന്പ്യൻമാർ: എൽപി വിഭാഗം:ആദ്യമൂന്ന് സ്ഥാനക്കാർ യഥാക്രമം: എംഇഎസ് കാന്പസ് കുറ്റിപ്പുറം,ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം, സേക്രഡ് ഹാർട്ട് കോട്ടക്കൽ. യുപി വിഭാഗം: പീസ് പബ്ലിക് കോട്ടക്കൽ, ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം, സേക്രഡ് ഹാർട്ട് കോട്ടക്കൽ, എയർപോർട്ട് സ്കൂൾ കരിപ്പൂർ. ഹൈസ്കൂൾ വിഭാഗം: എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി, പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ, എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം, സീനിയർ സെക്കൻഡറി വിഭാഗം: എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം, സേക്രഡ് ഹാർട്ട് കോട്ടക്കൽ, സെന്റ് ജോസഫ് പുത്തനങ്ങാടി.